HOME
DETAILS
MAL
സോണിയയെ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കെജരിവാള്‍
backup
April 29 2016 | 08:04 AM
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.3600 കോടി രൂപയുടെ അഴിമതി നടന്ന ഇടപാടുമായി ബന്ധപ്പെട്ട നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിയ്ക്ക് കഴിയുമോ എന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തേയും അദ്ദേഹം ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്തുകൊണ്ടാണ് സി.ബി.ഐ റെയ്ഡ് നടത്താത്തത്.ബി.ജെ.പിയ്ക്ക് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല കാരണം ബി.ജെ.പിയും കോണ്‍ഗ്രസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."