തൃത്താല അഴുക്കുചാല്‍ നിര്‍മാണം തുടങ്ങി
കൂറ്റനാട്: തൃത്താല റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള അഴുക്കുചാലുകളുടെ നിര്‍മാണം തൃത്താലയില്‍ ആരംഭിച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യം തൃത്താല മേഖലയില്‍ റോഡില്‍ വിവിധ ഭാഗങ്ങളിലായുള്ള കലുങ്കുകള്‍ക്കു കൈവരി നിര്‍മിച്ചിരുന്നു. അതിനു ശേഷമാണ് അഴുക്കുചാലുകളുടെ നിര്‍മാണം തുടങ്ങിയത്. ഓണക്കാലത്തിനു ശേഷം മതിയെന്ന വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നാണ് നിര്‍മാണം നീട്ടിവെച്ചത്. അഴുക്കുചാലുകള്‍ തകര്‍ന്നതു. കാരണം തൃത്താലയില്‍ പലയിടത്തും വെള്ളം കെട്ടി നിന്നു രോഗ ഭീഷണിയുണ്ടായിരുന്നു.
നിലവില്‍ പല അഴുക്കുചാലുകളും വെള്ളം കെട്ടി നിന്നു ഉപയോഗശൂന്യമായിരുന്നു. അഞ്ചര മീറ്റര്‍ വീതിയുള്ള റോഡ് ഏഴര മീറ്ററാക്കി വര്‍ധിപ്പിച്ചാണ് ബി.എം ആന്‍ഡ് ബി.സി ആക്കുന്നത്. വി.ടി ബല്‍റാം എം.എല്‍.എയുടെ ശ്രമഫലമായി ആറരക്കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്. കൂറ്റനാട് തൃത്താല റോഡിന്റെ ഉയരം വര്‍ധിപ്പിക്കലും ജങ്ഷന് നവീകരണവും ഇതില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."