വന്യജീവികളെ തുരത്താന്‍ ഏറുമാടംകാവല്‍
പാലക്കാട്: മാവിന്‍ തോട്ടങ്ങളില്‍ എത്തുന്ന ആന ഉള്‍പെടെയുള്ള വന്യജീവികളെ പാട്ടകൊട്ടി തുരത്താന്‍ ഏറുമാടം കെട്ടിയുള്ള കാവല്‍ ഒരുക്കുന്നു മുതലമട പഞ്ചായത്തിലെ പലകപാണ്ടിക്കടുത്തു സ്വകാര്യ വ്യക്തിയുടെ മാവുതോട്ടത്തിലാണ് മരത്തില്‍ ഏറുമാടം കെട്ടി കാവലിരിക്കുന്നത്. പകലും രാത്രിയും ഈ തോട്ടത്തില്‍ ആനക്കൂട്ടമെത്തി മാവ് മരങ്ങള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് എറുമാടംകെട്ടി കാവല്‍ ഇരിക്കുന്നത്.
പകല്‍ സമയത്ത് ഒരാള്‍ കാവലിനുണ്ടാവും. ആനകള്‍ എത്തിയാല്‍ പാട്ടകൊട്ടി ഓടിക്കും. രാത്രി മൃഗങ്ങളെ ഓടിക്കാന്‍ കയറില്‍ ഓലപ്പടക്കം കെട്ടിവെച്ചു പൊട്ടിക്കും. ശബ്ദം കേട്ടാല്‍ മൃഗങ്ങള്‍ ഓടിപ്പോകും. മുന്‍പൊക്കെ താഴത്തു കാവല്‍ പുരകള്‍ നിര്‍മിച്ചിരുന്നു. കൂട്ടത്തോടെ എത്തുന്ന ആനകള്‍ അത് തകര്‍ത്തു തുടങ്ങിയതോടെയാണ് മരത്തിനു മുകളില്‍ ഏറുമാടം കെട്ടിയുള്ള കാവല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."