HOME
DETAILS
MAL
മാധ്യമങ്ങളെ വെറുതെ വിടൂ
backup
September 30 2016 | 00:09 AM
യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് ചാനലുകാരാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരള സമൂഹത്തിന് നാണക്കേടാണ്. ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഗുണ്ടായിസം നടത്തിയപ്പോഴും മാധ്യമ പ്രവര്‍ത്തകരെ മാത്രം കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അന്നത്തെ സംഭവം മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരം വ്യാജം പറയുന്നത് ദൂരൂഹമാണ്. മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു കുറ്റം കണ്ടെത്താനുള്ള കാരണം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതുപോലെ തന്നെ നിയമസഭയില്‍ മാന്യതയുടെ ഭാഷ ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."