HOME
DETAILS

ന്യൂജഴ്‌സിയില്‍ ട്രെയിന്‍ അപകടത്തില്‍ മൂന്ന് മരണം, നൂറുപേര്‍ക്ക് പരുക്ക്

  
backup
September 30, 2016 | 1:18 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9c%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ ട്രെയിന്‍ പാളം തെറ്റി റെയില്‍വേ സ്റ്റേഷനിലേക്കു തകര്‍ന്നു വീണു. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ന്യൂയോര്‍ക്ക് സിറ്റിക്കു കുറുകെ ഒഴുകുന്ന ഹഡ്‌സണ്‍ നദിയുടെ പടിഞ്ഞാറന്‍ കരയിലെ ഹോബോകന്‍ റെയില്‍വേ സ്റ്റേഷനില്‍ അമേരിക്കന്‍ സമയം രാവിലെയാണു സംഭവം. സ്റ്റേഷനില്‍ തിരക്കു കൂടിയ സമയത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.
ട്രെയിന്‍ തകര്‍ന്ന ശേഷം സ്റ്റേഷനിലെ ടിക്കറ്റ് ബാരിയറും കടന്നു സ്വീകരണ കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാന്‍ഹാട്ടനും ന്യൂജഴ്‌സിക്കുമിടയില്‍ ഏറ്റവും തിരക്കേറിയ പാതയാണിത്. അപകടത്തെ തുടര്‍ന്ന് ഹോബോകന്‍ സ്റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ എന്‍.ആര്‍.സിയെ ഭയന്ന് മധ്യവയസ്‌കന്‍ ജീവനൊടുക്കി; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മമത ബാനര്‍ജി

National
  •  5 minutes ago
No Image

ബഹുഭാര്യത്വം, 'ലൗ ജിഹാദ്': അസമില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വര്‍ഗീയ അജണ്ടകള്‍ പുറത്തെടുത്ത് ബി.ജെ.പി

National
  •  19 minutes ago
No Image

1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശമാർ; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

Kerala
  •  27 minutes ago
No Image

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; അക്കൗണ്ടിലൂടെ 29 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ; പ്രതി അറസ്റ്റിൽ

crime
  •  8 hours ago
No Image

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ

Kerala
  •  8 hours ago
No Image

12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി

crime
  •  9 hours ago
No Image

'ചിലപ്പോൾ അഭിനിവേശം എന്നെ കീഴടക്കും' എൽ ക്ലാസിക്കോയിലെ അതിരുകടന്ന ദേഷ്യ പ്രകടനത്തിന് ക്ഷമാപണവുമായി വിനീഷ്യസ് ജൂനിയർ

Football
  •  9 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Kerala
  •  9 hours ago
No Image

ട്രംപിനെ അവഗണിച്ച് 'തടയാൻ കഴിയാത്ത' ആണവ ചാലക ഡ്രോൺ പരീക്ഷിച്ച് റഷ്യ; പുടിൻ്റെ ആണവ പ്രഖ്യാപനം

International
  •  10 hours ago
No Image

മാസപ്പടി കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  10 hours ago