HOME
DETAILS
MAL
ഭീകരത: പാകിസ്താനെ വിമര്‍ശിച്ച് അമേരിക്ക
backup
September 30 2016 | 03:09 AM
വാഷിംഗ്ടണ്‍: ഭീകരതയ്ക്ക് പിന്തുണനല്ക്കുന്നതിനെതിരേ പാകിസ്താനെ വിമര്‍ശിച്ച് അമേരിക്ക.
പാകിസ്താന് ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും ശ്രമിക്കണം.
സൈനിക നടപടിക്കു ശേഷവും ഇരുപക്ഷവും നടത്തുന്ന ആശയവിനിമയങ്ങള്‍ ശുഭൂസൂചന നല്കുന്നു.
ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്ക പിന്തുണ അറിയിച്ചു. എന്നാല്‍ ഭീകരതയും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും ഒഴികെയുള്ള വിഷയങ്ങളില്‍ പാകിസ്താനെയും അമേരിക്ക പിന്തുണച്ചു.
സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി ഇരു പക്ഷവും ചര്‍ച്ചകള്‍ നടത്തണം. ചര്‍ച്ചകള്‍ തുടരുകയും അതുവഴി മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ശ്രമം നടത്തുകയും വേണമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."