പരിസ്ഥിതി രസതന്ത്ര ശാസ്ത്രത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കി യുവാവ്
എരുമപ്പെട്ടി: പരിസ്ഥിതി രസതന്ത്ര ശാസ്ത്രത്തില്‍ എരുമപ്പെട്ടി സ്വദേശി എന്‍.എ ഹാരിസ് ഇന്റര്‍നാഷ്ണല്‍ പി.എച്ച്.ഡി കരസ്ഥമാക്കി. വ്യാവസായിക മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന വിഷയത്തില്‍ സ്‌പെയിന്‍ ലാകോര്‍ണ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഹാരിസ് പി.എച്ച്.ഡി നേടിയത്.വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിനെ ബാക്ടീരിയ ഉപയോഗിച്ച്
ഇന്ധനമായ എഥനോളാക്കി മാറ്റുന്ന ഗവേഷണം അഞ്ച് വര്‍ഷമെടുത്താണ് ഹാരിസ് പൂര്‍ത്തിയാക്കിയത്. സ്‌പെയിന്‍ സര്‍ക്കാരിന്റെ പോസ്റ്റ് ഡോക്ട്രല്‍ ഫെല്ലോഷിപ്പിന് അര്‍ഹനായ ഹാരിസ് ഇംഗ്ലണ്ട്, ചൈന, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നടന്ന ശാസ്ത്ര സെമിനാറുക ളില്‍ പ്രബന്ധം അവതരിപ്പിക്കുകയും വിഷയത്തില്‍ പതിനൊന്ന് പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. സ്‌പെയിന്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ പച്ചക്കറി അവശിഷ്ടങ്ങളില്‍ നിന്നും ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്ന വിഷയത്തില്‍ അടുത്ത വര്‍ഷം തുര്‍ക്കിയിലും, വ്യാവസായിക മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിഷയത്തില്‍ രണ്ടാമത്തെ വര്‍ഷം പോളണ്ടിലും ഗവേഷണം നടത്തും. എരുമപ്പെട്ടി നാലകത്ത് അബൂബക്കര്‍- ആരിഫ ദമ്പതികളുടെ മകനായ ഹാരിസ് മാള മെറ്റ്‌സ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് ബിരുദവും കോയമ്പ ത്തൂര്‍ കാരുണ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് എം.ടെക് ബിരുദവും കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."