ഷഹാബുദ്ദീന്റെ ജാമ്യം റദ്ദാക്കി
പറ്റ്ന: മുന്‍ ആര്.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ഷഹാബുദ്ദീനെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷനാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.11 വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം സെപ്റ്റംബര്‍ ഏഴിനാണ് ഷഹാബുദ്ദീന് ജയില്‍ മോചിതനായത്. രാജീവ് റോഷന് വധക്കേസില്‍ പറ്റ്ന ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്. ജാമ്യം ലഭിച്ചതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്തുവന്നിരുന്നു. കൊലപാതകമടക്കം 50 കേസുകള്‍ ചുമത്തിയാണ് ഷഹാബുദ്ദീനെ 2005ല്‍ അറസ്റ്റു ചെയ്തത്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പുതിയ സംഭവത്തെക്കുറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."