ബൈക്ക് യാത്രികനായ വിദേശ മലയാളിയെ ആക്രമിച്ച് പണവും സ്വര്‍ണവും തട്ടിയ മൂന്നുപേര്‍ പിടിയില്‍
തിരുവല്ല: ബൈക്ക് യാത്രികനായ വിദേശ മലയാളിയെ ആക്രമിച്ച് സ്വര്‍ണമാല ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റു ചെയ്തു. തിരുവല്ല മൃഗാശുപത്രിക്ക് സമീപം കൊച്ചു കിഴക്കേതില്‍ ബൈജു എബ്രഹാം (24), ഉണ്ണി എന്നു വിളിക്കുന്ന മുളവന ഗോപകുമാര്‍ (45), തോപ്പില്‍ കളത്തില്‍ അനീഷ് (36) എന്നിവരെയാണ് തിരുവല്ല പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 26 ന് രാത്രി 7.30 ന് ബൈക്ക് തടഞ്ഞു നിര്‍ത്തി രാമന്‍ചിറ പുത്തന്‍വീട്ടില്‍ വിനോദ് കുമാറിനെ മര്‍ദിച്ചാണ് പ്രതികള്‍ രണ്ട് പവന് തൂക്കമുള്ള സ്വര്‍ണമാല, 7000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ എന്നിവ മൃഗാശുപത്രിക്ക് സമീപം വച്ച് കവര്‍ന്നത്.
പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ എസ്.ഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ വലയില്‍ വീഴ്ത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."