HOME
DETAILS

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

  
backup
October 01, 2016 | 2:26 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b0%e0%b4%a3%e0%b5%8d

ഇന്ത്യ ഏഴു വിക്കറ്റിനു 239 റണ്‍സെന്ന നിലയില്‍
കൊല്‍ക്കത്ത: ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ഒന്നാം ദിനത്തില്‍ ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ  ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ പതറുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പകരം കിവികളെ റോസ് ടെയ്‌ലറാണ് നയിക്കുന്നത്.  
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 46 റണ്‍സ്  എത്തുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ സഖ്യമാണ് ഇന്ത്യയെ വലിയ വീഴ്ചയില്‍ നിന്നു താങ്ങി നിര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.  പൂജാര 87ഉം  രഹാനെ  77ഉം റണ്‍സെടുത്തു പുറത്തായി.
ആദ്യം ബാറ്റു ചെയ്യാമെന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തുടക്കത്തില്‍ തന്നെ പിഴച്ചു. കെ.എല്‍ രാഹുലിനു പകരം ശിഖര്‍ ധവാന്‍ ഓപണറായി എത്തിയിട്ടും കാര്യമുണ്ടായില്ല. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിനു പകരം ധവാനെ കളിപ്പിക്കാനുള്ള തീരുമാനം വന്‍ മണ്ടത്തരമായി മാറുന്നതായിരുന്നു ആദ്യ മണിക്കൂറിലെ കാഴ്ച. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ ഹെന്റിയുടെ പന്തില്‍ ധവാന്‍ ക്ലീന്‍ബൗള്‍ഡ്. പത്തു പന്തുകള്‍ നേരിട്ട് കേവലം ഒരു റണ്‍ മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം.
സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍  മറ്റൊരു ഓപണര്‍ മുരളി വിജയിയും(ഒന്‍പത്) പവലിയനിലെത്തി. നാലാമനായി എത്തിയ കോഹ്‌ലി ഒന്‍പത് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.
ഒടുവില്‍ നാലാം വിക്കറ്റില്‍ രഹാനെ- പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മ (രണ്ട്), ആര്‍ അശ്വിന്‍ (26) എന്നിവരും ചെറുക്കാന്‍ നില്‍ക്കാതെ മടങ്ങിയതോടെ മധ്യനിര തകര്‍ച്ച നേരിട്ടു. അതോടെ ഇന്ത്യയുടെ നില വീണ്ടണ്ടും പരുങ്ങലിലായി. കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കിവീസിനു വേണ്ടണ്ടി മാറ്റ് ഹെന്റി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടണ്ടു വിക്കറ്റുകളും നേടി. ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  a month ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  a month ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  a month ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  a month ago
No Image

എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ

uae
  •  a month ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ഒരു ലക്ഷം ദിർഹം പൊലിസിൽ ഏൽപ്പിച്ചു; ഇന്ത്യൻ പ്രവാസിക്ക് ആദരം

uae
  •  a month ago
No Image

എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം; ഇ.ഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Kerala
  •  a month ago
No Image

ഇടിവിന് പിന്നാലെ വൻ തിരിച്ചുവരവ്; ദുബൈയിൽ സ്വർണ്ണവിലയിൽ വലിയ വർദ്ധനവ്

uae
  •  a month ago
No Image

'സതീശന്‍ ആദ്യമായി ഒരു കാര്യം പറഞ്ഞതാണ്, മോദി അപ്പോ തന്നെ ഫോണെടുത്ത് കുത്തി'; ഇ.ഡി റെയ്ഡ് മോദി-വി.ഡി ഡീലെന്ന ആരോപണത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

Kerala
  •  a month ago