HOME
DETAILS

ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നും വിദഗ്ധ ഡോക്ടര്‍ എത്തി

  
backup
October 01, 2016 | 4:48 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

ചെന്നൈ:ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ ലണ്ടനില്‍ നിന്നും വിദ്ഗ്ധ ഡോക്ടര്‍ എത്തി. ലോകത്തെ മികച്ച ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയെ ചികിത്സിക്കാനായി എത്തിയത്.

ജയലളിത ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബീലെ ചര്‍ച്ച നടത്തി. വരും ദിവസങ്ങളില്‍ ഡോ.ബീലെയാണ് ജയലളിതയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുക.

ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായും കുറച്ച് നാള്‍ കൂടെ ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നില്ല. ഇതോടെ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണ് എന്ന അഭ്യൂഹം വീണ്ടും ശക്തമാവുകയാണ്.

അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളും ജയലളിതയുടെ ഇപ്പോഴത്തെ ചിത്രവും പുറത്തുവിടണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  12 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  12 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  12 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  12 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  12 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  12 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  12 days ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  12 days ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  12 days ago