HOME
DETAILS
MAL
പാകിസ്താനില്‍ ഭൂചലനം: ആളപായമില്ല
backup
October 01 2016 | 09:10 AM
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. ഇന്ന് ഉച്ചയോടെയുണ്ടായ ഭൂചനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പഞ്ചാബിന്റെ വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രകമ്പനമുണ്ടായിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.35 ഓടെയാണ് ഭൂചലനമുണ്ടായത്.
117 കിലോമീറ്റര്‍ അകലെയുള്ള മിങ്കറോറയിലെ സ്വാത്ത് വാലി സിറ്റിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."