HOME
DETAILS
MAL
ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ വിലക്ക്
backup
October 01 2016 | 11:10 AM
ഇസ്ലാമാബാദ്: ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ നിരോധനമേര്‍പ്പെടുത്തി. പാകിസ്താന് മീഡിയ റെഗുലേറ്ററി അതോറിറ്റി( പി.ഇ.എം.ആര്.എ) ആണ് രാജ്യവ്യാപകമായി എല്ലാ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളും നിരോധിച്ചത്. ഒക്ടോബര്‍ 15മുതലാണ് നിരോധനം.
ഇനി മുതല്‍ അനുവാദമില്ലാതെ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാര്ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്റെ നടപടി. ഇതിന് പിന്നാലെ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനത്തിന് പാക് തിയേറ്റര്‍ ഉടമകളും വിലക്കേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."