HOME
DETAILS
MAL
മസൂദിനെ ഭീകരപ്പട്ടിയില് പെടുത്താന്‍ ചൈനയുടെ ഉടക്ക്
backup
October 01 2016 | 19:10 PM
ബെയ്ജിങ്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ ആഗോള ഭീകരപട്ടികയില്‍ പെടുത്താനുള്ള ഇന്ത്യന്‍ നീക്കം ചൈന തടഞ്ഞു. ചൈനയുടെ നടപടിയെ തുടര്‍ന്ന് യു.എന്‍ തീരുമാനം ആറുമാസത്തേക്ക് വൈകും. നേരത്തെ മാര്‍ച്ചിലും ചൈന സാങ്കേതികത തടസ്സം ഉന്നയിച്ച് ഇന്ത്യന്‍ നീക്കം തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി നാളെ അവസാനിരിക്കെയാണ് വീണ്ടും ചൈന തടസ്സമുന്നയിച്ചത്. ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ അപേക്ഷയില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ ചൈന മാത്രമാണ് ഇന്ത്യയുടെ ആവശ്യത്തോട് എതിര്‍പ്പുയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."