HOME
DETAILS

കെട്ടിട നിര്‍മാണത്തിന് അനുമതി; മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധം

  
backup
October 01 2016 | 19:10 PM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85

തിരുവനന്തപുരം: മാലിന്യ സംസ്‌കാരണത്തിനു ആവശ്യമായ സംവിധാനമുണ്ടെങ്കില്‍ മാത്രം കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കിയാല്‍ മതിയെന്ന് ശുപാര്‍ശ. ഇതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
സംസ്ഥാനത്തു മൊത്തം ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തില്‍ 80 ശതമാനത്തിന്റെ ഉറവിടം വീടുകളാണെന്ന് ശുചിത്വമിഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതില്‍തന്നെ ഭൂരിഭാഗവും ചീഞ്ഞളിയുന്ന ജൈവമാലിന്യങ്ങളാണ്. അതുകൊണ്ട് മാലിന്യവിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഏറ്റവും ഫലപ്രദമായ നടപടി വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്‌കരണമാണെന്നു ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്‌കരണത്തിനു ഫലപ്രദമായ സംവിധാനങ്ങള്‍ നിലവിലുണ്ട്. മണ്‍കലത്തിലെ കമ്പോസ്റ്റിങ്, ബയോപെഡല്‍ കമ്പോസ്റ്റിങ്, മോസ്പിറ്റ് കമ്പോസ്റ്റിങ്, ജൈവസംസ്‌കരണ ഭരണി കമ്പോസ്റ്റിങ്, ചെറിയ ബയോബിന്‍ കമ്പോസ്റ്റിങ്, പോളിമര്‍ ടംബ്ലറര്‍ കമ്പോസ്റ്റിങ്, പൈപ്പ് കമ്പോസ്റ്റിങ്, പോര്‍ട്ടബിള്‍ പ്ലാസ്റ്റിക് ബിന്നിലോ ബക്കറ്റിലോ ഉള്ള കമ്പോസ്റ്റിങ് എന്നിവയാണ് ഇതില്‍ വീടുകള്‍ക്കു അനുയോജ്യമായത്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും ഫലപ്രദമാകുന്ന ബയോബിന്‍ കമ്പോസ്റ്റിങ്, കേന്ദ്രീകൃത ബയോടാങ്ക് കമ്പോസ്റ്റിങ്, എയ്‌റോബിക് ഫെറോസിമന്റ് ബിന്‍ കമ്പോസ്റ്റിങ്, മെക്കാനിക്കല്‍ കമ്പോസ്റ്റിങും നിലവിലുണ്ട്. പുതുതായി പണിയുന്ന കെട്ടിടങ്ങള്‍ക്കു ഇവയില്‍ ഏതെങ്കിലുമൊരു സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കില്‍ മാത്രം നിര്‍മാണാനുമതി നല്‍കിയാല്‍ മതിയെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്.
ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഒരുക്കുന്ന കമ്പോസ്റ്റിങ് സംവിധാനങ്ങള്‍ക്കു 90 ശതമാനവും ബയോഗ്യാസ് പ്ലാന്റുകള്‍ക്കു 75 ശതമാനവും സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഇതിനു ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുമ്പോള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് പാചകവാതകവും ജൈവവളവും ലഭിക്കുമെന്നതിനാല്‍ ഇതുമൂലം സാമ്പത്തിക നേട്ടവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളിലെത്തിക്കാന്‍ ആവശ്യമായ പ്രചാരണ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വന്‍ നഗരങ്ങളില്‍ ഖരമാലിന്യ പരിപാലനത്തിനു സാനിറ്ററി ലാന്റ് ഫില്‍, ഭസ്മീകരണം, ഊര്‍ജമാക്കി മാറ്റല്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്. സംസ്ഥാനത്തെ മാലിന്യങ്ങളുടെ ഘടനാപരമായ പ്രത്യേകതയും പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോള്‍ ഊര്‍ജമാക്കി മാറ്റല്‍ പ്രക്രിയയാണ് സംസ്ഥാനത്തിനു ഉചിതമെന്നാണ് ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍.
സംസ്ഥാനത്തെ ഖരമാലിന്യ പരിപാലനത്തിലെ പ്രധാനഘടകമാണ് ബയോഗ്യാസ് പ്ലാന്റുകള്‍. എന്നാല്‍ വന്‍തുക ചെലവഴിച്ച് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായി മാറുകയാണ്. പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചുമതലയുള്ള ഏജന്‍സികള്‍ അവ കൈയൊഴിയുന്നു.
ബഹുജന പ്രക്ഷോഭം മൂലം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്ന പ്ലാന്റുകളും നിരവധിയാണ്. പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ച് തെരുവുവിളക്കുകള്‍ കത്തിക്കുന്ന തദ്ദേശ സ്വംഭരണ സ്ഥാപനങ്ങള്‍ വിരളമാണ്. ഇതുമൂലം കനത്ത പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാകുന്നതായും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago