സ്കൂള്‍ സോണില്‍ മദ്യശാല അനുവദിക്കില്ല; ആക്ഷന്‍ കമ്മിറ്റി ജനകീയ മാര്‍ച്ച് നടത്തി
കണിയാരം: 4000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാലു വിദ്യാലയങ്ങളും വിവിധ മതാരാധാനാലയങ്ങളുമുള്ള കണിയാരം-കുഴിനിലം മേഖലയില്‍ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യശാല അനുവദിക്കില്ലെന്ന് മാനന്തവാടി കത്തീഡ്രല്‍ പള്ളി വികാരി റവ. ഫാദര്‍ ജോര്‍ജ്ജ് മൈലാടൂര്‍ പറഞ്ഞു. കണിയാരം-കുഴിനിലം മേഖലയില്‍ ബീവറേജ് കോര്പ്പറേഷന് മദ്യശാല ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരേ ആക്ഷന്‍ കമ്മറ്റി നടത്തിയ ആര്.ഡി.ഒ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ, വിവിധ മതസ്ഥാപനങ്ങള്‍, സ്കൂളുകള്‍, റസിഡന്‍സ് അസോസിയേഷന് എന്നിവര്‍ ജനകീയ മാര്‍ച്ചില്‍ പങ്കാളികളായി. നഗരസഭ കൗണ്‍സിലര്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ പി.വി ജോര്‍ജ്ജ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ വി.യു ജോയി, ഹുസൈന് കുഴിനിലം, കുഴിനിലം മഹല്ല് ഖത്തീബ് കെ.ടി അബൂബക്കര്‍ ഫൈസി, ജോസ് പുന്നക്കുഴി, കെ.ടി ബിനു, ഡെന്നീസ് കണിയാരം, നളിനാക്ഷി, പി. ഉപ്പി, ബേബി അത്തിക്കല്‍, സെബാസ്റ്റ്യന്‍ കീച്ചന്കേരി, എല്‍. സോമന്‍നായര്‍, പി.എ ജോസഫ്, മാനുല്‍ ചേന്നംകുളം, പി.സി ജോണ്സണ്, ലേഖ രാജീവന്, പുഷ്പ മാത്യു(സി.ഡി.എസ് ചെയര്‍പേഴ്സണ്‍), മിനിപോള്, പി മാധവന്, കെ.എം ജോണ്‍, കെ.എല്‍ ജോയി, സോയി കൈതാരം, സി.വി ഷാജി, ജോയ് കിഴക്കേല്‍, ഷീന വര്‍ഗീസ്, മിനി ജോര്‍ജ്ജ്, കെ.ടി ബിജു സംസാരിച്ചു.
എന്‍.എ നൗഷാദ്, തങ്കച്ചന് കോട്ടായില്‍, സെഫിയ കുഞ്ഞിമുഹമ്മദ്, പി മൊയ്തൂട്ടി, കെ.പി മുഹമ്മദ്, ഷിബു കോക്കണ്ടം, സുരേഷ് കണിയാരം മാര്‍ച്ചിന് നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."