മിനി സിവില്‍സ്‌റ്റേഷന്‍ യാഥാര്‍ഥ്യമായില്ല സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് വാടക കെട്ടിടങ്ങളില്‍ നിന്നു മോചനമില്ല
ബാലുശ്ശേരി: മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാവാത്തതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് വാടക കെട്ടിടങ്ങള്‍ തന്നെ ശരണം.
ബാലുശ്ശേരി പഞ്ചായത്തിലെ ഒട്ടു മിക്ക ഓഫിസുകളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
ബാലുശ്ശേരിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്‌റ്റേഷനെന്ന ആശയം ഉടലെടുത്തത്. ഇതിനായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം പരിഗണിച്ചെങ്കിലും സ്ഥല പരിമിതി കാരണം ഉപേക്ഷിച്ചു.
പിന്നീട് പറമ്പിന്‍ മുകളില്‍ വില്ലേജ് ഓഫിസിനോടു ചേര്‍ന്ന സര്‍ക്കാറിന്റെ കൈവശമുള്ള 30 സെന്റ് ഭൂമി അനുയോജ്യമാണെന്ന് കണ്ടെത്തുകയും പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
പിന്നീട് എല്ലാ രേഖകളും ഫയലുകളില്‍ വിശ്രമാവസ്ഥയിലാണ്. കഴിഞ്ഞ ബജറ്റിലെങ്കിലും തുക വകയിരുത്തുമെന്ന വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
രജിസ്റ്റര്‍ ഓഫീസ്, ട്രഷറി, എക്‌സൈസ് ഓഫിസ്, എ.ഇ.ഒ ഓഫിസ്, കെ.എസ്.എഫ്.ഇ,എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കെ.എസ്.ഇ.ബി എന്നിവയെല്ലാം പ്രതിമാസം വന്‍തുക നഷ്ടമാക്കി വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."