മുതിര്‍ന്നവരെ ആദരിച്ച് വയോജന ദിനാചരണം
തിരൂര്‍: ലോകവയോജന ദിനാചരണത്തോടനുബന്ധിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാളെ വയോജന പരിപാലനത്തില്‍ യുവാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും ആരോഗ്യപരിശോധനാ കാംപും നടത്തും. വയോജന ദിനാചരണത്തോടനുബന്ധിച്ച് മുതിര്‍ന്നവരെ ആദരിക്കുമെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ- സംസ്ഥാന ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സി മമ്മൂട്ടി എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ്, ഐ.എം.എയുടെ ദേശീയ- സംസ്ഥാന നേതാക്കളായ ഡോ. യു.വി സീതി, ഡോ. ജോര്‍ജ് പോംസണ്‍, ഡോ. എ.വി ജയകൃഷ്ണന്‍, ഡോ. സാമുവല്‍ കോശി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഡോക്ടര്‍മാര്‍ ഹൈദരലി, മുഹമ്മദ് ഹസ്സന്‍, ബി ജയകൃഷ്ണന്‍, എം.എന്‍ അബ്ദുറഹ്മാന്‍, ജി രാഘവന്‍ പറഞ്ഞു.
വളാഞ്ചേരി:ഇരിമ്പിളിയം ഗവ:ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ ജെ.ആര്‍.സി, എസ്.പി.സി യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. വിവിധ വീടുകളിലെ വയോജനങ്ങളുമായി വിദ്യാര്‍ഥികള്‍ സ്‌നേഹ സംഭാഷണം, മധുരപലഹാര വിതരണം, അനുഭവങ്ങള്‍ പങ്കുവെക്കല്‍ എന്നിവ നടന്നു. ജെ.ആര്‍.സി കൗണ്‍സിലര്‍ കെ. ജീജ, സ്റ്റാഫ്‌സെക്രട്ടറി എം.വി.വിജകുമാര്‍, എം.പി. ശോഭന,സ്‌കൂള്‍ കൗണ്‍സിലര്‍ ബല്‍ക്കീസ്, ടി.അബ്ദുല്‍ റഷീദ് പങ്കെടുത്തു.
മാറഞ്ചേരി: ലോക വയോജന ദിനത്തോടനുബന്ധിച്ച് പനമ്പാട് യൂത്ത് ഐക്കണ്‍' ബഹുമാന പുരസരം ഇവരെ നമ്മുക്കാദരിക്കാം എന്ന പേരില്‍ മുതിര്‍ന്ന തലമുറയെ ആദരിച്ചു. പനമ്പാട് എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഐക്കണ്‍ സെക്രട്ടറി മന്‍സൂര്‍ ഇ.ടി അധ്യക്ഷനായി. സുബൈദ അബൂബക്കര്‍, കദീജ കോയ, ടി.കെ ചന്ദ്രന്‍, എം.വി കുഞ്ഞു, ജയന്‍ അറക്കല്‍, പി. ശശീധരന്‍, റിയാസ് മാറഞ്ചേരി എന്നിവര്‍ സംസാരിച്ചു.
പുത്തനത്താണി: കല്‍പകഞ്ചേരി തണ്ണീര്‍ചാല്‍ പൗരസമിതിയും പറവന്നൂര്‍ചോല അങ്കണവാടിയും സംയുക്തമായി വയോജന ദിനം ആഘോഷിച്ചു. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. പറമ്പാട്ട് സുഹറാബി ടീച്ചര്‍ അധ്യക്ഷയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി പൊന്നാടയണിയിച്ചു., കെ.പി ശങ്കരന്‍, സി.പി രാധാകൃഷ്ണന്‍, സൈനുല്‍ ആബിദ്, എ. അസ്‌ലു, ഷീജ ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."