മാവോയിസ്റ്റുകളില്‍ സോമനൊഴിച്ചുള്ളവര്‍ പുതുമുഖങ്ങള്‍പേഷ് പൊലിസ് പിടികൂടിയതോടെ മാവോയിസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ആരാണെന്നതും വ്യക്തമല്ല. മുണ്ടക്കടവ് കോളനിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴു പേരടങ്ങുന്ന
കാളികാവ്: കരുളായി വനമേഖലയില്‍ കാണപ്പെട്ട മാവോയിസ്റ്റ് സംഘത്തിലുള്ളവരെ പൊലിസിന് തിരിച്ചറിയാനായില്ല. കരുളായി മുണ്ടക്കടവ് കോളനിയിലെ ആദിവാസികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ മലയാളിയായ സോമനുള്ളതായി വിവരം ലഭിച്ചത്. ബാക്കിയുള്ളവര്‍ പുതുമുഖങ്ങളാണെന്നാണു കണ്ടെത്തല്‍. മാവോയിസ്റ്റുകളുടെതായി പൊലിസിന്റെ കൈവശമുള്ള മുഴുവന്‍ ഫോട്ടോകളും കോളനിവാസികള്‍ക്കു കാണിച്ചു കൊടുത്തെങ്കിലും സോമനെ ഒഴിച്ച് ഒരാളെ പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് കര്‍ണാടക കേരള സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ട്രൈ ജങ്ഷനാണു നിലമ്പൂര്‍ വനമേഖല. മൂന്നു സംസ്ഥാനങ്ങളിലും ഒരു പോലെ പ്രവര്‍ത്തന സൗകര്യം ലക്ഷമിട്ടു രൂപീകരിച്ച നാടുകാണി ദളത്തിനു കീഴിലുള്ളവരാണു മുണ്ടക്കടവ് കോളനിയില്‍ പൊലിസിനു നേരെ വെടിയുതിര്‍ത്തതന്നാണു നിഗമനം. സംഭവത്തെത്തുടര്‍ന്നാണു സംഘങ്ങളെ തിരിച്ചറിയാനുള്ള ശ്രമം പൊലിസ് നടത്തിയത്.
നാടുകാണി ദളത്തിനു നേതൃത്വം നല്‍കിയിരുന്ന രൂസംഘമാണുണ്ടായിരുന്നതെന്ന ധാരണയും തെറ്റാണെന്നും ആദിവാസികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊലിസിനു നേരെ വെടിയുതിര്‍ത്തത് കോളനിയിലെത്തിയ ഏഴംഗ സംഘമല്ലെന്നും വനാതിര്‍ത്തിയില്‍ കാവലിരുന്ന മറ്റൊരു സംഘമാണെന്നും പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
25 പേരടങ്ങുന്നവര്‍ മാവോയിസ്റ്റ് സംഘത്തിലുള്ളതായിട്ടാണു നിഗമനം. അകലെ മാറി നിന്നിരുന്ന മാവോയിസ്റ്റുകളും പൊലിസുകാരും മുഖാമുഖം ഏറ്റുമുട്ടിയതോടെ സംഭവത്തെ ഗൗരവമായി നേരിടാന്‍ തന്നെയാണ് അധികൃതരുടെ നിഗമനം. പഴുതുകളടച്ചു സൂക്ഷ്മതയോടെ നേരിടാനുള്ള ഒരുക്കങ്ങള്‍ പൊലിസ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതീവ രഹസ്യമായിട്ടാണു പൊലിസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."