മന്ത്രി കെ.ടി ജലീലിനു നേരെ കരിങ്കൊടി: പൊലിസ് ലാത്തിവീശി
എടപ്പാള്‍: തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിനെ യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാട്ടിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്ന വിവരത്തെത്തുടര്‍ന്ന് കനത്ത പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് തടയുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ മന്ത്രിയുടെ വാഹനത്തിനു നേരെ കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമന്റ് ഉപാധ്യക്ഷന്‍ ഇ.പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കരിങ്കൊടി കാണിക്കുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്ത് സംഘടിച്ച സി.പി.എം പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലിസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."