നിയമവ്യവസ്ഥതയുള്ള സമൂഹമുണ്ടാക്കണം: ജസ്റ്റിസ് മുസ്താഖ്
കണ്ണൂര്‍: നിയമവ്യവസ്ഥതയുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണു നമ്മുടെ പ്രധാന ഉത്തരവാദിത്തമെന്നു ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ്. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് സംഘടിപ്പിച്ച 'സംവാദം' ബോധവല്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവാഴ്ച നിലനില്ക്കണമെന്നതാണു നമ്മുടെ അടിസ്ഥാന തത്വം. നിയമവാഴ്ചയില്ലാത്ത സമൂഹത്തില്‍ അരാജകത്വമാണു വാഴുക. സമൂഹത്തില്‍ നീതി ഉറപ്പാക്കാന്‍ കുട്ടികളുടെ തലം മുതല്‍ ബോധവല്കരണം നടത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് മുസ്താഖ് വ്യക്തമാക്കി. കമ്മിഷന് അധ്യക്ഷ ശോഭാ കോശി അധ്യക്ഷയായി. കെ നസീര്‍, പ്രമോദ്കുമാര്‍, അഞ്ജു മോഹന്‍ സംബന്ധിച്ചു. കളമശ്ശേരി രാജഗിരി കോളജ് പരിശീലന വിഭാഗം മേധാവി എസ്.ആര് രാജീവ് ക്ലാസെടുത്തു. കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്.പി സഞ്ജയ് കുമാര്‍, ഡി.എംഒ നാരായണ നായിക് തുടങ്ങിയവര്‍ കുട്ടികളോടു സംവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."