സഹചാരി സെന്റര്‍ ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ സേവനവിഭാഗമായ വിഖായയുടെ വാര്‍ഷിക ദിനത്തില്‍ കേരളത്തിന് സമര്‍പ്പിക്കുന്ന 150 സഹചാരി സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കക്കാട് കുഞ്ഞിപ്പള്ളി മദ്‌റസ ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ആതുരസേവന സ്ഥിരം ഓഫിസ് സംവിധാനത്തില്‍ പരിശീലനം ലഭിച്ച വിഖായ വളണ്ടിയര്‍മാരുടെ സേവനം, നിര്‍ദനരോഗികള്‍ക്കുള്ള വിവിധ ഉപകരണം, മരുന്ന് വിതരണം, ചികിത്സാ സഹായം തുടങ്ങിയവയാണ് സഹചാരി സെന്റര്‍ വഴി ലഭിക്കുക. ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി സഹചാരി സമര്‍പ്പണം നടത്തും. ഹാരിസ് എടവച്ചാല്‍ അധ്യക്ഷനാകും.
തളിപ്പറമ്പ് പാനൂര്‍ സഹചാരി സെന്ററുകള്‍ മുനവറലി ശിഹാബ് തങ്ങളും തലശ്ശേരി ഇബ്രാഹിം ബാഖവി പൊന്ന്യം, അഞ്ചരക്കണ്ടി എസ്.ഐ ബിനോയ്, ചപ്പാരപ്പടവ് മാത്യു, കമ്പില്‍ ഫത്താഹ് ദാരിമി, മുണ്ടേരി പൊലിസ് എസ്.ഐ സുധാകരനും ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."