അനധികൃത കേബിള്‍കുഴി നിര്‍മാണം പൊലിസ് ഇടപെട്ട് തടഞ്ഞു
ഷൊര്‍ണൂര്‍: റെയില്‍വേയുടെ അധീനതയിലുള്ള റോഡില്‍ സ്വകാര്യ കമ്പനിയുടെ അനധികൃത കേബിള്‍കുഴി നിര്‍മാണം പൊലിസ് ഇടപെട്ട് തടഞ്ഞു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലാണ് കേബിളിടാന്‍ തൊഴിലാളികള്‍ കുഴിയെടുത്തത്.
എസ്.എം.പി ജങ്ഷന് മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്താണ് കേബിളിടാന്‍ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനി ശ്രമം നടത്തിയത്. എന്നാല്‍ ഈ റോഡിന്റെ ഭൂരിഭാഗവും റെയില്‍വേയുടെ അധീനതയില്‍പ്പെട്ട സ്ഥലമാണ്. നിര്‍മാണ പ്രവര്‍ത്തി നിറുത്തിവയ്ക്കാന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗമാണ് ആവശ്യപ്പെട്ടത്. റെയില്‍വേ അധികൃതര്‍ ആര്.പി.എഫിനും പൊലീസും പരാതി നല്കി. തുടര്‍ന്ന് ആര്.പി.എഫ് കരാറുകാരനെ വിളിച്ചുവരുത്തി നിര്‍മാണം നിറുത്താന്‍ ആവശ്യപ്പെട്ടു.
മൂന്നടി താഴ്ചയില്‍ വിവിധയിടങ്ങളിലായി നിര്‍മിച്ച വലിയ കുഴികള്‍ മണ്ണിട്ട് നികത്താനും കരാറുകാരനോട് ആവശ്യപ്പെട്ടിട്ടു. ഇതോടെ കുഴികള്‍ മൂടി കരാറുകാരന് പ്രവൃത്തിയില്‍ നിന്ന് പിന്‍വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."