സഹചാരി സെന്ററുകളുടെ ഉദ്ഘാടനം ഇന്ന്
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ ആതുര സാമൂഹിക സേവന സന്നദ്ധ വിഭാഗമായ വിഖായ ജില്ലയിലെ വിവിധ മേഖല കമ്മിറ്റിയുടെ കീഴില്‍ തുടങ്ങുന്ന സഹചാരി സെന്ററുകളുടെ ഉദ്ഘാടനവും വിഖായ ദിനാചരണ സംഗമവും ഇന്നും നാളെയുമായി നടക്കും. കയ്പമംഗലം മേഖല കമ്മറ്റിയുടെ സഹചാരി സെന്റര്‍ ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് കയ്പമംഗലം എം.ഐ.സി.ക്ക് സമീപം നടക്കും. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് സംഗമത്തിന്റെ ഉദ്ഘാടനം ചെയും. തൗഫീഖ് വാഫി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിന്‍ മുഖ്യപ്രഭാഷണവും സമസ്ത ഇസ്ലാമിക് സെന്റര്‍ രക്ഷാധികാരി പി.ബി താജുദ്ധീന്‍ സ്‌നേഹ സന്ദേശവും നിര്‍വഹിക്കും.
ദേശമംഗലം മേഖല സഹചാരി സെന്റര്‍ ഇന്ന് വൈകീട്ട് 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായ ശെഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വാടാനപ്പള്ളി സഹചാരി സര്‍ജിക്കല്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് തൃത്തല്ലൂര്‍ വെസ്റ്റ് മുഹമ്മദിയ്യ മദ്രസയില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്യും. എ.എ ജാഫര്‍ മാസ്റ്റര്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലര്‍ ഇ.എച്ച് ഷബീര്‍ ബാഖവി വിഖായദിന സന്ദേശം നല്‍കും.
രോഗി പരിചരണത്തിന് ആവശ്യമായ വാട്ടര്‍ബെഡ്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, സ്ട്രക്ച്ചര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവയുടെ സൗജന്യ സേവനം, ആശുപത്രികളില്‍ വളണ്ടിയേഴ്‌സ് സേവനം, മയ്യിത്ത് പരിപാലനം, ആക്‌സിഡന്റ് കെയര്‍, രക്തദാനം, ആംബുലന്‍സ് സര്‍വ്വീസ് എന്നീ പ്രവര്‍ത്തനങ്ങളാണ് സഹചാരി സെന്ററിന്റെ പദ്ധതിയിലുള്ളത്. സെന്ററുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യ ജീവകാരുണ്യ രംഗത്ത് ജനസേവനം ചെയ്യുന്നവരെയും ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത് നാട്ടില്‍ എത്തിയ വിഖായ വളണ്ടിയര്‍മാരെയും ചടങ്ങില്‍ ആദരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."