യു.ഡി.എഫ് ധര്‍ണ നടത്തി
ആലുവ: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളില്‍ സര്‍ സി.പി.യെ നാണിപ്പിക്കുന്ന മൂന്നാംമുറകളാണ് അരങ്ങേറുന്നതെന്നും പൊലീസ് രാജ് നടക്കുകയാണെന്നും യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍ പറഞ്ഞു. ആലുവ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്‍, എ,കെ. സലീം, വി.പി. ജോര്‍ജ്ജ്, അഡ്വ. അബ്ദുള്‍ ഗഫൂര്‍, ഉസ്മാന്‍ തോലക്കര, ഡൊമിനിക് കാവുങ്കല്‍, കെ.എ. മായിന്‍കുട്ടി, ജി. വിജയന്‍, ടി.ആര്‍ തോമസ്, ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷിയാസ്, അഡ്വ. പി.എന്‍ ഉണ്ണിക്കൃഷ്ണന്‍, എം.ജെ. ജോണി, തോപ്പില്‍ അബു, എം.കെ. ലത്തീഫ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, അഡ്വ. ജെബി മേത്തര്‍ ഇഷാം, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. ലോനപ്പന്‍, സാജിത അബ്ബാസ്, അല്‍ഫോന്‍സ് വര്‍ഗ്ഗീസ്, അഡ്വ. പി,വി. സുനീര്‍ എന്നിവര്‍ സംസാരിച്ചു.
ധര്‍ണയ്ക്ക് ജോണി മൂത്തേടന്‍, പി.എ. താഹിര്‍, ജോസി പി. ആന്‍ഡ്രൂസ്, എ.കെ. മുഹമ്മദാലി, കെ.കെ. ജമാല്‍, കെ.വി. പൗലോസ്, സി.യു. യൂസഫ്, ടി.ജി. സുനില്‍കുമാര്‍, പി.വൈ. ഷാബോര്‍, വി.വി. സെബാസ്റ്റ്യന്‍, കെ.ഡി. പൗലോസ്, മുഹമ്മദ് ഷഫീക്ക്, ആനന്ദ് ജോര്‍ജ്ജ്, പി.വി. എല്‍ദോസ്, കെ.കെ. അജിത്കുമാര്‍, ജി. മാധവന്‍കുട്ടി, സി. ഓമന, രഹന്‍ രാജ്, ബാബു കൊല്ലംപറമ്പില്‍, പി.എച്ച്. അസ്‌ലം, അഷറഫ് നെടുങ്ങാടന്‍, എം.എസ്. ഹാഷിം, അസ്‌കര്‍ മുട്ടം, അലി കരിപ്പായില്‍, ഫാസില്‍ ഹുസൈന്‍, പി.പി. ജെയിംസ്, നസീര്‍ ചൂര്‍ണ്ണിക്കര, വില്യം ആലത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
അങ്കമാലി: സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണനടത്തി. സ്വാശ്രയ കോളേജുകള്‍ക്കനുവദിച്ച അന്യായ ഫീസ് വര്‍ധന പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഭാഗപത്രത്തിന്റെ മുദ്രപത്ര വില വെട്ടിക്കുറയ്ക്കുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മുന്‍ എംഎല്‍എ പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ മാത്യു തോമസ് അധ്യക്ഷനായി.ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍, ജെഡിയു ജില്ലാ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ പാനികുളങ്ങര, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.അലി, ഷിയോപോള്‍,കെ.പി. ബേബി, പി.ടി. പോള്‍, കെ.എസ്. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കളമശ്ശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ തൃക്കാകര നോര്‍ത്ത് വില്ലേജ് ഓഫിസിനു മുന്നില്‍ യു.ഡി.എഫ് ധര്‍ണ നടത്തി . വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു . കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് പി എം വീരാക്കുട്ടി അധ്യക്ഷനായി . കെ.പി.സി.സി സെക്രട്ടറി ബി.എ അബ്ദുല്‍ മുത്തലിബ്, ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി, ഷരീഫ് മരക്കാര്‍, എ കെ ബഷീര്‍, ടി കെ കുട്ടി, വി.കെ അബ്ദുല്‍ അസീസ്, മുഹമദ് ആസിഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."