HOME
DETAILS
MAL
സൗജന്യ യൂണിഫോമിന്റെ കളര്‍ കോഡ് കണ്ടെത്തി 20നകം റിപ്പോര്‍ട്ട് നല്‍കണം
backup
October 02 2016 | 19:10 PM
മലപ്പുറം: 2017-18 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഒന്ന് മുതല്‍ ആറുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമിന്റെ കളര്‍ കോഡ് സ്കൂള്‍ പി.ടി.എ കണ്ടെത്തി 20നകം റിപ്പോര്‍ട്ട് നല്കാന് ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും അംഗങ്ങളായ ജില്ലാതല സൗജന്യ സ്കൂള്‍ യൂണിഫോം വിതരണ മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ്, മാനേജര്‍ കെ. ബാബുരാജന്, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി മണി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സഫറുള്ള, എ.ഇ.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."