വെട്ടത്തൂരില്‍ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം
വെട്ടത്തൂര്‍: പഞ്ചായത്തിന്റെ നടപ്പുവര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരംലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട് കാണിച്ചതായി കാണിച്ച് ഭരണസമിതിക്കെതിരെ പ്രതിപക്ഷം വിവിധ തലങ്ങളില്‍ പരാതി നല്‍കിയിരുന്നു. 28ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം പദ്ധതിക്ക് അംഗീകാരം നല്‍കാതെ മാറ്റിവെക്കുകയാണ് ചെയ്തത്. പ്രസ്തുത പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്വേഷണം ഈ മാസം അഞ്ചിനു മുമ്പായി പൂര്‍ത്തിയാക്കി അംഗീകാര നടപടിയില്‍ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹംസക്കുട്ടി പറഞ്ഞു.
അതേസമയം, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ജില്ലാ ആസൂത്രണ സമിതി കഴിഞ്ഞ 28ന് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഇതു പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ പറഞ്ഞു. വീണ്ടും അനാവശ്യമായ ആരോപണങ്ങളുമായി വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."