പാക് അധീന കശ്മിരില്‍ പാക്‌വിരുദ്ധ പ്രകടനം
മുസാഫറാബാദ്(പി.ഒ.കെ): പാക് സൈന്യത്തിനും ഐ.എസ്.ഐക്കും എതിരേ പാക് അധീന കശ്മിരിലെ കോട്്‌ലിയില്‍ പ്രകടനം. പാക് അധീന കശ്മിരില്‍ സൈന്യവും ഐ.എസ്.ഐയും നിയമവിരുദ്ധ കൊലപാതകവും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടത്തുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഐ.എസ്.ഐയെക്കാള്‍ നല്ലത് പട്ടികളാണെന്നും മറ്റുമായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങള്‍. ആരിഫ് ഷാഹിദിന്റെ കൊലപാതകത്തെ കുറിച്ച് സ്വതന്ത്രഅന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഓള്‍ പാര്‍ട്ടീസ് നാഷനല്‍ അലയന്‍സ് ചെയര്‍മാനായിരുന്നു ആരിഫ്. പാക് സൈന്യത്തിനെതിരേ രംഗത്തുവന്നതിന് 2013 മെയ് 14 ന് റാവല്‍പിണ്ടിയില്‍ വച്ചാണ് 62 കാരനായ ആരിഫിനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഐ.എസ്.ഐ ആണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ആരോപണം. പാക് അധീന കശ്്മിരിലെ സ്വതന്ത്രവാദവുമായി നൂറിലേറെ സംഘടനകള്‍ മുസാഫറാബാദിലുണ്ട്.
പാക് സൈന്യത്തിന്റെ മനുഷ്യാവകാശ വിരുദ്ധമായ ആക്രമണങ്ങളാണ് ഇതിനു പിന്നില്‍.
പാക് അധീന കശ്മിരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയാണ് ലോകശ്രദ്ധയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."