സാഹോദര്യവും മത സൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ യുവതലമുറ ഒറ്റക്കെട്ടായി മുന്നോട്ടുവരണം: അബ്ദുസമദ് പുക്കോട്ടൂര്‍
ആലുവ: രാജ്യത്തിന്റെ സാഹോദര്യവും മത സൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ യുവതലമുറ ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പുക്കോട്ടൂര്‍. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ ഇസ്‌ലാമികമല്ല. അമേരിക്ക ഇത്തരം സംഘടനളെ സൃഷ്ടിച്ചു കൊണ്ട് ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയാണ്. അവശത അനുഭവിക്കുന്ന സഹജീവികള്‍ക്ക് കരുണയും കൈത്താങ്ങുമാകാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ മേഖല സഹചാരി സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അബ്ദുസമദ് പൂക്കോട്ടൂര്‍. കേരളത്തിലെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യമേഖലകളില്‍ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എസ്.കെ.എസ്.എസ്.എഫ് ആരോഗ്യ സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നൂറ്റിയന്‍പതോളം പ്രദേശങ്ങളില്‍ സഹചാരി സെന്റര്‍ ആരംഭിക്കുന്നത്.
എടത്തല പഞ്ചായത്തിലെ കുഞ്ചാട്ടുകരയില്‍ സഹചാരി സെന്ററിന്റെയും തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ആലുവ മേഖല പ്രസിഡന്റ് ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ കെ.ആര്‍ പവിത്രന്‍ മാഷിനെ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി അനുമോദിച്ചു. സെയ്യിദ് ഷെഫീഖ് തങ്ങള്‍, ഡോ. അബ്ബാസ്, ഡോ. സജി സുബ്രഹ്മണ്യന്‍, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, അന്‍വര്‍ മുഹിയദ്ദീന്‍ ഹുദവി, ബുഹാരി ഫൈസി കണിയാംപുരം, വി.എം. അബൂബക്കര്‍, സി.കെ. രാജന്‍, പി.എന്‍. ദേവാനന്ദന്‍, അഷ്‌റഫ് ഹുദവി, ഷംസുദ്ദീന്‍ ഫൈസി, ഫൈസല്‍ കങ്ങരപ്പടി, ജലീല്‍ ഫൈസി, അനസ്‌വാഫി, നൗഫല്‍ കുട്ടമശ്ശേരി, ടി.ആര്‍. അജിത്, കെ.കെ. അബ്ദുള്ള ഇസ്‌ലാമിയ, കെ.എം. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗച്ചു. സഹചാരി കണ്‍വീനര്‍ അബ്ദുള്‍ മാലിക് സ്വാഗതവും, സിദ്ദീഖ് കുഴിവേലിപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."