ഗാന്ധിജയന്തി ദിനത്തില്‍ വേദനപങ്കിട്ട് തീവ്രവാദക്കേസുകളിലെ ഇരകള്‍
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തകരെന്നാരോപിച്ച് അറസ്റ്റ്‌ചെയ്യുകയും കൊടിയ പീഡനങ്ങള്‍ക്കും, നീണ്ട തടവറവാസത്തിനും ശേഷം വിട്ടയക്കപ്പെടുകയും ചെയ്യുന്ന ഇരകളുടെ സംഗമമായി ഡല്‍ഹിയില്‍ നടന്ന 'ജനകീയ കോടതി' പരിപാടി.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഗാന്ധിജയന്തിദിനമായ ഇന്നലെ തീവ്രവാദപ്രര്‍ത്തനവുമായി ബന്ധപ്പെട്ട് കള്ളക്കേസുകള്‍ ചുമത്തപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ മുജാഹിദീന്‍, സിമി തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പലപ്പോഴായി പിടിയിലാവുകയും വര്‍ഷങ്ങളോളം ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനത്തിനിരയായതുവഴിയുള്ള വേദനകളും ഒറ്റപ്പെടലിന്റെയും, വിവേചനത്തിന്റെയും അനുഭവങ്ങളും ഓരോരുത്തരായി പരിപാടിയില്‍ പങ്കുവച്ചു.
ഇരകള്‍ക്കു പുറമെ ന്യൂനപക്ഷ കമിഷന്‍ അധ്യക്ഷന്‍ നസീം അഹ്മദ്, സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സ, പ്രഫ. ജി.എസ് ബാജ്‌പേയി, പ്രഫ. നന്ദിനി സുന്ദര്‍, പ്രഫ. മോനിക്ക സക്‌റാനി, നീനാവ്യാസ്, പ്രഫ. അബ്ദുല്‍ ഷബാന്‍, മുഹമ്മദ് അദീബ്, മനീഷാ സേഥി തുടങ്ങിയവരും സംസാരിച്ചു.
ക്വില്‍ ഫൗണ്ടേഷന്‍, ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍, പീപ്പിള്‍സ് കാംപയിന്‍ എഗന്‍സ്റ്റ് പൊളിറ്റിക്‌സ് ഒഫ് ടെറര്‍, അമന്‍ ബിരാദരി തുടങ്ങിയ സന്നദ്ധസംഘടനകളാണ് പരിപാടിയുടെ സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."