ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജനനയം വ്യക്തമാക്കണം: ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി
കളമശേരി: ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജനയം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ കമ്മളഷന്‍ വൈസ് ചെയര്‍മാന്‍ ബിഷിപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെത്തിരെ കേരള മദ്യവിരുദ്ധ എകോപന സമിതിയുടെ നേതൃതത്തില്‍ നോര്‍ത്ത് കളമശേരി പ്രമിയര്‍ കവലയില്‍ നടത്തിയ 1001 പേരുടെ നില്‍പു സമരം ഉല്‍ഘാടനം ച്ചെയ്യുകയായിരുന്നു ബിഷപ്പ്.
മദ്യവര്‍ജനം കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ധേശിക്കുന്നതെന്ന് വ്യക്തമാക്കണം. ഭാവിയില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ലക്ഷ്യമാക്കുന്നതെന്നും ജനങ്ങള്‍ക്കറിയണം ഇത് പാവപ്പെട്ടവന്റെ സര്‍ക്കാരാണ് ഈ സര്‍ക്കാരിനെതിരെയുള്ള സമരമല്ലിത്.
രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ വോട്ട് നല്‍കി വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിച്ചത്. ഈ നാട്ടില്‍ശാന്തിയും സമാധാനവും ഉണ്ടാവും വിധം സര്‍ക്കാര്‍ ഭരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
ടൂറിസ്റ്റുകള്‍ മദ്യം കഴിക്കാനാന്ന് വരുന്നത് എന്ന പ്രചരണം തെറ്റാണ്. നമ്മുടെ ചെറുപ്പക്കാര്‍ മദ്യം കുടിച്ച് ആരോഗ്യം നശിച്ച് തൊഴിലെടുക്കാന്‍ ശേഷിയില്ലാതെ വൃദ്ധന്മാരായി കഴിയുകയാണെന്നും ബിഷപ്പ് പറഞ്ഞു.
മദ്യം നിരോധിച്ചാല്‍ വ്യാജമദ്യം ഒഴുക്കുമെന്നാണ് മറ്റൊരു വാദം എന്നാല്‍ സംസ്ഥാനത്ത് വൈപ്പിനിലും.കല്ലുവാതിക്കലും മദ്യദുരന്തം ഉണ്ടായത് സര്‍ക്കാര്‍ അംഗികൃത മദ്യഷാപ്പുകളില്‍ നിന്നാണ് വ്യാജമദ്യംഒഴുകിയാല്‍ അത് നിര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ കൂടുതല്‍ മദ്യം ഒഴുക്കാന്‍ ശ്രമിക്കുകയാണ്. ഇത് സമാധാനം തകര്‍ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദിന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ മദ്യനയം ജനങ്ങളെ ദോഹിക്കാനുള്ളതാണെന്നും അദ്ധേഹം പറഞ്ഞു. കളമശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പിറ്റര്‍, കെ.സി.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറാ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, ഫാ. സെബാസ്റ്റ്യന്‍വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേ വീട്ടില്‍, സാബു ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."