HOME
DETAILS
MAL
മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന്
backup
October 02 2016 | 21:10 PM
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനും ദേശസാല്‍കൃത ബാങ്കുകളും തൊഴിലാളികളും തമ്മില്‍ നടത്തിയ അദാലത്തില്‍ കമ്മിഷന് ശുപാര്‍ശ ചെയ്ത തുക ഇതുവരെ സര്‍ക്കാര്‍ അനുവദിക്കാത്തത് മത്സ്യത്തൊഴിലാളി സമൂഹത്തോടു കാട്ടുന്ന അവഗണനയുടെ തെളിവാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്.
അദാലത്തില്‍ തീര്‍പ്പാക്കിയ 15 കോടിരൂപ സര്‍ക്കാര്‍ ബാങ്കുകള്‍ക്കു കൊടുത്തിട്ടില്ലെന്നും തൊഴിലാളികള്‍ കമ്മിഷന്റെയും ബാങ്കിന്റെയും ശുപാര്‍ശ അനുസരിച്ച് വിഹിതമടച്ചിട്ടും ഈടായി വച്ച പ്രമാണങ്ങള്‍ ബാങ്കില്‍നിന്ന് തിരികെ ലഭിക്കാതെ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാണെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 50 കോടി രൂപ അനുവദിക്കാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."