HOME
DETAILS
MAL
10 ലക്ഷത്തിന്റെ ഷോപ്പിങ്: ഐ.എ.എസ് ഓഫിസറുടെ ഭാര്യ കുടുങ്ങി
backup
October 03 2016 | 02:10 AM
ഭോപ്പാല്‍: പത്ത് ലക്ഷം രൂപയ്ക്ക് ഷോപ്പിങ് നടത്തിയ മധ്യപ്രദേശിലെ ഐ.എ.എസ് ഓഫിസറുടെ ഭാര്യ കുടുങ്ങി. ഇതേത്തുടര്‍ന്ന് സംസ്ഥാന ആദായനികുതി വകുപ്പ് ഐ.എ.എസ് ഓഫിസറുടെ ഭാര്യക്ക് നോട്ടീസയച്ചു.
ചുരുങ്ങിയ മാസത്തിനിടെ 10 ലക്ഷം രൂപയുടെ ഷോപ്പിങ് നടത്തിയതിനെത്തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇവര്‍ക്ക് അമിതമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന മനോവൈകല്യമുണ്ടെന്നു കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഓണ്‍ലൈനിലൂടെ നടത്തുന്ന ഷോപ്പിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ആദായനികുതി വകുപ്പിന് ലഭ്യമാണ്. നോട്ടീസിന് ഇവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."