HOME
DETAILS
MAL
ബിഹാറിലെ മദ്യനയത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി
backup
October 03 2016 | 07:10 AM
പാറ്റ്ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധത്തിന് പുതിയ ഉത്തരവിറക്കിയ ബിഹാര്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പി നേതാവ് സുദേശ് വര്‍മയാണ് നടപടിയെ സ്വാഗതം ചെയ്ത് നടപടിയെ പ്രശംസിച്ചത്.
എന്നാല്‍, ആദ്യം മദ്യം നിരോധിച്ചതുമായി ബന്ധപ്പെട്ട നടപടിയില്‍ പിഴവുണ്ടായിരുന്നുവെന്നത് വ്യക്തമാക്കണമെന്നും വീണ്ടും മദ്യം നിരോധിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി മദ്യം നിരോധനം റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ കര്‍ശനമാക്കിയാണ് സര്‍ക്കാര്‍ വീണ്ടും മദ്യം നിരോധനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രാധാന്യമേറിയ ഒന്നായിരുന്നു മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കുമെന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."