ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ അബൂദബി കിരീടവാകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാഥിതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് നടക്കുന്ന ആഘോഷ പരിപാടികളില്‍ അബൂദഹബി കിരീടവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് മഖ്യാതിഥിയാകും. മുഖ്യാതഥിതിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണത്തിന് നന്ദിയറിയിച്ച് സായിദ് കത്തയച്ചതായി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
2017ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയുടെ പ്രിയസുഹൃത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ചൈനക്കും അമേരിക്കയ്ക്കും ശേഷം ഇന്ത്യ ഏറ്റവും കൂടുതല്‍ വ്യാപാര പങ്കാളിത്തമുള്ള രാജ്യമാണ് യു.എ.ഇ. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വര്‍ധനയുണ്ടാകാനും സഹായകമാകുമെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."