മത സ്ഥാപനങ്ങളില്‍ അധിനിവേശം അനുവദിക്കില്ല: സമസ്ത കണ്വന്ഷന്
അരീക്കോട്: നൂറ്റാണ്ടുകളായി വിഭാഗീയതയില്ലാതെ വിശ്വാസികള്‍ ആരാധിച്ചുവരുന്ന പള്ളികളിലും ബാലമനസുകളിലേക്ക് ധര്‍മ സന്ദേശങ്ങള്‍ പകര്‍ന്ന് നല്കുന്ന മദ്റസകളിലും അധിനിവേശം നടത്താനുള്ള സമസ്ത വിരുദ്ധരുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് അരീക്കോട് ജിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഏറനാട് മണ്ഡലം സമസ്ത കണ്വെന്ഷന്.
മണ്ഡലത്തിലെ തച്ചണ്ണ പള്ളി പ്രശ്നത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്നുള്ള നീതി നിഷേധത്തിനെതിരെ 13ന് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. സമസ്ത ലീഗല്‍ സെല്‍ ചെയര്മാന് ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.എ റഹ്മാന് ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സി. അബ്ദുള്ള മൗലവി വണ്ടൂര്‍, എം.പി മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, എം.സുല്‍ഫീക്കര്‍ അരീക്കോട്, കെ.എ മജീദ് ഫൈസി കിഴിശ്ശേരി, എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി, ഉമര്‍ ദര്‍സി തച്ചണ്ണ, കെ.സി.എ ഖാദര്‍ പള്ളിമുക്ക്, റഷീദ് ദാരിമി പൂവ്വത്തിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."