വാണിമേലില്‍ ഭീതിപരത്തി രാത്രികാല സ്‌ഫോടനങ്ങള്‍
വാണിമേല്‍:വാണിമേലില്‍ രാത്രി വൈകി നടക്കുന്ന സ്‌ഫോടനങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. നാദാപുരം അസ്‌ലം വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു നടന്ന സമരങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമെന്നോണമാണ് വാണിമേലിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്‌ഫോടനങ്ങള്‍ നടന്നത്.
രാത്രി വൈകി നടക്കുന്ന സ്‌ഫോടനങ്ങള്‍ ഒരു പ്രദേശത്തെയാകെ പ്രകമ്പനം കൊള്ളിക്കുകയാണ്.ആളൊഴിഞ്ഞ സമയത്തു നടുറോഡില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്ക് പിറകിലെ ഉദ്ദേശവും വ്യക്തമല്ല.
കല്ലാച്ചിയില്‍ അക്രമ പരമ്പരകള്‍ നടന്ന ദിവസം ഭൂമിവാതുക്കല്‍ ചങ്ങരോത് പീടികയിലേക്ക് ബൈക്കിലെത്തിയ സംഘം സ്റ്റീല്‍ ബോംബെറിഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് വാണിമേലിലെ മറ്റു പ്രദേശങ്ങളിലും സ്‌ഫോടനങ്ങള്‍ നടക്കുന്നത് തുടര്‍ക്കഥയായത്. നേരത്തെ അസ്‌ലം വധക്കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത സതീശന്റെ സഹോദരന്റെ ബാര്‍ബര്‍ ഷോപ് അര്‍ദ്ധ രാത്രിയില്‍ അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.എന്നാല്‍ കല്ലാച്ചിയിലെ അക്രമ സംഭവത്തെ തുടര്‍ന്ന് പ്രത്യേകിച്ച് അക്രമസംഭവങ്ങളൊന്നും വാണിമേലില്‍ നടന്നിരുന്നില്ല.അതേ സമയം രാത്രി കാലങ്ങളില്‍ ഉഗ്ര ശബ്ദത്തോടെ നടക്കുന്ന സ്‌ഫോടനങ്ങള്‍ നാട്ടില്‍ അശാന്തി വിതക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."