തൊക്കിലങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനു വെട്ടേറ്റു
കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനു വെട്ടേറ്റു. ഡി.വൈ.എഫ്.ഐ കൈതേരി മേഖലാ വൈസ് പ്രസിഡന്റും സി.പി.എം ആറങ്ങാട്ടേരി ബ്രാഞ്ച് കമ്മിറ്റി അംഗവും ഓട്ടോ ഡ്രൈവറുമായ കൈതേരി ആറങ്ങാട്ടേരി കണക്കാരിചാലില് വീട്ടില്‍ എം അനൂപി(30)നാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. തൊക്കിലങ്ങാടി പാലായിവളവില്‍ വച്ച് അനൂപ് ഓടിച്ച ഓട്ടോ തടഞ്ഞ് ഒരു സംഘം കൈക്കും തലയ്ക്കും വെട്ടുകയായിരുന്നു. അക്രമിസംഘം ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തു. പരുക്കേറ്റ അനൂപിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കൂത്തുപറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂത്തുപറമ്പ് മേഖലയില്‍ തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, കൂത്തുപറമ്പ് സി.ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്റെ(സി.ഐ.ടി.യു) നേതൃത്വത്തില്‍ കുത്തുപറമ്പില്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ പണിമുടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."