HOME
DETAILS
MAL
മത്സ്യതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി
backup
October 03 2016 | 23:10 PM
കൊടുങ്ങല്ലൂര്‍: നിരോധിത വല ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ മത്സ്യതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. രണ്ട് ബോട്ടുകളും നിരോധിത പെലാജിക് വലയും തീരദേശ പൊലിസ് കസ്റ്റഡിയിലെടുത്തു. അഴീക്കോട് അഴിമുഖത്ത് നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. മുനമ്പത്ത് നിന്നും എത്തിയ ഗൗരി പാര്‍വ്വതി എന്ന ബോട്ടാണ് നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയത്. ഇതിനിടെ അതുവഴി കടന്നു പോയ സെല്‍വ മാത എന്ന ബോട്ട് പെലാജിക് വല നശിപ്പിച്ചു എന്നതിനെ ചൊല്ലി ഇരു ബോട്ടുകളിലെയും തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞെത്തിയ തീരദേശ പൊലിസ് രണ്ട് ബോട്ടുകളും വലയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത ബോട്ടുകളും വലയും ഫിഷറീസ് വകുപ്പിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."