സി.ഐ.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു: നഗരത്തില്‍ തൊഴിലാളികളുടെ ശക്തിപ്രകടനം
ഗുരുവായൂര്‍: രണ്ടു ദിവസമായി നടന്ന സി.ഐ.ടി.യു 13-ാമത് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. സമാപനത്തോടനുബന്ധിച്ചുനടന്ന തൊഴിലാളികളുടെ ശക്തിപ്രകടനം നഗരത്തെ ചുവപ്പിച്ചു. കിഴക്കേ നടയിലെ കെ.പി.വത്സലന്‍ നഗറില്‍ നിന്നായിരുന്നു റാലി തുടങ്ങിയത്.
പഞ്ചവാദ്യത്തിന്റേയും വാദ്യമേളങ്ങളുടേയും രക്തപതാകകളുടേയും അകമ്പടിയില്‍ നീങ്ങിയ റാലിയില്‍ പതിനായിരത്തോളം പേര്‍ അണിനിരന്നു. പാര്‍ട്ടിനേതാക്കള്‍, തൊഴിലാളികള്‍, മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കുടുംബശ്രീക്കാര്‍, വിവിധ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയ മേഖലകളിലുള്ളവരുടെ ശക്തമായ പ്രാതിനിധ്യം പ്രകടനത്തിലുണ്ടായി. ബസ് സ്റ്റാന്‍ഡ് വഴി പടിഞ്ഞാറെ നട- മുതുവട്ടൂരിലൂടെ കടന്ന പ്രകടനം സമാപന സമ്മേളനവേദിയായ ചാവക്കാട് ബസ് സ്റ്റാന്റ് മൈതാനിയില്‍ സമാപിച്ചു.നേതാക്കളായ എം.എം വര്‍ഗ്ഗീസ്, യു.പി ജോസഫ്, കെ.എഫ് ഡേവിസ്, എം.കൃഷ്ണദാസ്, എന്‍.കെ അക്ബര്‍, ടി.ടി ശിവദാസ്, എം.സി സുനില്‍കുമാര്‍, ആര്‍.വി ഇക്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.ഐ.ടി.യു ജില്ല പ്രസിഡന്റായി എം.എം വര്‍ഗ്ഗീസിനെ തെരഞ്ഞെടുത്തു. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്നു.
യു.പി ജോസഫാണ് പുതിയ സെക്രട്ടറി. ട്രഷററായി കെ.കെ രാമചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിമാരുമായി 11 പേരെ വീതം തെരഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."