നീലേശ്വരം നഗരത്തിലെ മാലിന്യ പ്രശ്‌നം പ്രതിഷേധം ശക്തം
നീലേശ്വരം: നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെ മാലിന്യനീക്കം നിലച്ചതോടെ നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയതു സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ സംഘടനകള്‍ ഇതിനകം തന്നെ ഈ വിഷയത്തില്‍ രംഗത്തെത്തിക്കഴിഞ്ഞു.
നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നു ജെ.ഡി.യു നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു. ചിറപ്പുറത്തെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും പുഴയോരത്തു മാലിന്യം കുഴിച്ചു മൂടുന്നതു അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ചു ജെ.ഡി.യു നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ പ്രസിഡന്റ് പി.ടി കൃഷ്ണന്‍ അധ്യക്ഷനാകും.
ബസ്സ്റ്റാന്‍ഡ് പരിസരത്തെ മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നു ഗാന്ധിയന്‍ പഠനകേന്ദ്രം ജില്ലാസമിതി ആവശ്യപ്പെട്ടു. ഡോ.ടി.എം സുരേന്ദ്രനാഥ് അധ്യക്ഷനായി. പി വിജയകുമാര്‍, ഹമീദ് ബദിയടുക്ക, എം രാഘവന്‍, ഇ.കെ സുബൈര്‍, എ.വി പത്മനാഭന്‍ സംസാരിച്ചു.
ചിറപ്പുറത്തെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കി നഗരത്തിലെ മാലിന്യപ്രശ്‌നത്തിനു പരിഹാരം കാണണമെന്നു പാലക്കാട്ട് പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."