കോര്‍പറേറ്റ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: എ.ഐ.ടി.യു.സി
പെരുമ്പാവൂര്‍: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് ഓണ്‍ലൈന്‍ ടാക്സി സര്വ്വീസുകെളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഓട്ടോറിക്ഷ ഡ്രെവേഴ്സ് യൂണിയന് എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റേറിയത്തില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ പി.രാജു ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപി അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ അംഗം എസ്. ശിവശങ്കരപിള്ള, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.വി.ശശി, മേട്ടോര്‍ തൊഴിലാളി ഫെഡറേഷ്ന് എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് അഡ്വ.ജോണ്‍ ലൂക്കോസ്, ജില്ലാ സെക്രട്ടറി എം.എസ്.രാജു, യൂണിയന് ജില്ല സെക്രട്ടറി ബിനു വര്‍ഗ്ഗീസ്, സ്വാഗതസംഘം കണ്‍വീനര്‍ രാജേഷ് കാവുങ്കല്‍, യൂണിയന് ഭാരവാഹികളായ കെ.എം അയൂബ്, വി.എസ്. സുനില്‍കുമാര്‍, വി.എ ഷമീര്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എന്‍.കെ മുഹമ്മദ്കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."