മടവൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളായി
കിളിമാനൂര്‍ : ഈ മാസം 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും എല്‍ .ഡി .എഫിനും യു .ഡി .എഫിനും സ്ഥാനാര്‍ഥികളായി.നിലവിലെ അംഗങ്ങള്‍ മരണപെട്ടതിനെ തുടര്‍ന്ന് സീമന്തപുരം ,പടിഞ്ഞാറ്റേല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സീമന്തപുരം വാര്‍ഡില്‍ യു .ഡി .എഫിന് വേണ്ടി എം .ആര്. ജയകൃഷ്ണനും എല്‍. ഡി .എഫിന് വേണ്ടി രജനി ആര് .രഞ്ചിത്തും പടിഞ്ഞാറ്റേല വാര്‍ഡില്‍ എല്‍ .ഡി .എഫിന് വേണ്ടി എം .സിദ്ധിഖും യു .ഡി .എഫിന് വേണ്ടി എം .എ .നൗഷാദും ആണ് രംഗത്തുള്ളത് .15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ യു. ഡി .എഫിന് ആറും എല്‍ .ഡി .എഫിന് നാലും ബി .ജെ .പിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത് .
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീമന്തപുരം വാര്‍ഡില്‍ സ്വതന്ത്രന് ആയിരുന്ന രഞ്ജിത്തും ,പടിഞ്ഞാറ്റേലയില് നിന്നും യു. ഡി എഫിലെ ഷറഫുദ്ദീനും ആണ് വിജയിച്ചത് .നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കും.അതിനാല്‍ വാശിയേറിയ മത്സരമാകും രണ്ടു കൂട്ടരും നടത്തുക .ബി .ജെ .പി യും മത്സര രംഗത്തുണ്ടാവുമെങ്കിലും ഇടതു വലതു മുന്നണികളായിരിക്കും മുഖാമുഖം ഏറ്റുമുട്ടുന്നത് .നാമ നിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."