വഴിയോര വിശ്രമ കേന്ദ്രവും കുട്ടികളുടെ പാര്‍ക്കും തകര്‍ച്ചയില്‍; നടപടിയില്ല
നെടുമങ്ങാട്: നഗരസഭയിലെ പതിനൊന്നാം കല്ലിലുള്ള വഴിയോര വിശ്രമ കേന്ദ്രവും കുട്ടികളുടെ പാര്‍ക്കും തകര്‍ച്ചയുടെ വക്കില്‍. എ.സമ്പത്ത് എം .പി യുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്.
പാര്‍ക്കിന്റെ ചുറ്റുമതില്‍ തകര്‍ന്നു കിടക്കുകയാണ് .ഉള്ളില്‍ ചപ്പുചവറുകളും കാടും നിറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കായി സ്ഥാപിച്ച കളിക്കോപ്പുകളില്‍ പലതും നശിച്ചുതുടങ്ങി. പാര്‍ക്ക് സംരക്ഷിക്കാന്‍ നഗരസഭാ നിയോഗിച്ചിരുന്ന സെക്കൂരിറ്റി ജീവനക്കാരനെ ഇവിടെ കാണാറേയില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. പാര്‍ക്കിനുള്ളില്‍ ഉണ്ടായിരുന്ന ലഘുഭക്ഷണശാല പൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെയുള്ള കക്കൂസും ഉപയോഗശൂന്യമായി.
വഴിയാത്രക്കാരും മറ്റുള്ളവരും പാര്‍ക്കിനുള്ളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാണ്. രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ഇവിടം താവളമാക്കിയിട്ടുമുണ്ട്. ലക്ഷങ്ങള്‍ ചിലവാക്കി നിര്‍മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. പാര്‍ക്ക് സംരക്ഷിക്കുന്നതില്‍ നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."