ഗാന്ധിജയന്തി ആഘോഷം
ആറ്റിങ്ങല്‍: ശാസ്തവട്ടം ഗാന്ധി സ്മാരക സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി ജന്മദിനത്തില്‍ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുരുക്കുംപുഴ സി.രാജേന്ദ്രന്‍, ക്ലബ്ബ് പ്രസിഡന്റ് കെ.രവി, എസ്.ജി. അനില്‍കുമാര്‍, എ.ആര്‍. നിസാര്‍, ചാരുമിത്രന്‍, മുരളി.എസ് എന്നിവര്‍ പങ്കെടുത്തു.
ആറ്റിങ്ങല്‍: ഡയറ്റിന്റെ ഗാന്ധിജയന്തി ആഘോഷം ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കേശവന്‍ പോറ്റി അധ്യക്ഷനായി.
സീനിയര്‍ ലക്ചറര്‍ സതികുമാരി, സുലൈമാന്‍, രാജു, പ്രശാന്തന്‍, സുലഭ, അംബിക എന്നിവര്‍ സംസാരിച്ചു. ദേശഭക്തി ഗാനം, കവിതാ ആലാപനം എന്നിവയില്‍ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
പൂവാര്‍: നാഷണല്‍ സര്‍വീസ് സ്‌കീം , ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അരുമാനൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഗാന്ധിസ്മൃതി ദിനം പി.ടി.എ പ്രസിഡന്റ് ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രന്‍സിപ്പാള്‍ എന്‍.വി.സുരേഷ് , ഹെഡ്മിസ്ട്രസ് പി.എസ്.കൃഷ്ണലത , മദര്‍ പി.ടി.എ പ്രസിഡന്റ് ഷീജ , സുരേഷ് , എസ്.ശരത് , രാജാസിംഗ് , ആര്‍.പി.ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. പുഷ്പാര്‍ച്ചന , ഭജന , പരിസരശുചീകരണം എന്നിവ സംഘടിപ്പിച്ചു.
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് സമ്മേളന സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര സ്മാരകത്തില്‍ ഗാന്ധിജയന്തി ദിനാചരണവും സര്‍വ്വമത പ്രാര്‍ഥനയും നടത്തി. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമിതി പ്രസിഡന്റ് കാവല്ലൂര്‍ മധു അധ്യക്ഷനായി. ജോണ്‍ പണിക്കര്‍, മോഹനകുമാരി, നാസിമുദ്ദീന്‍ മന്നാനിയ, ലില്ലി എന്നിവര്‍ പ്രസംഗിച്ചു. വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, വേട്ടമുക്ക് മധു, വി.കെ ഗിരിധര ഗോപന്‍, പി. വിനുകുമാര്‍, വലിയവിള സോമശേഖരന്‍, പി. സോമശേഖരന്‍ നായര്‍, എം.പി വിജയകുമാര്‍, മേലത്തുമേലേ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."