HOME
DETAILS
MAL
സ്വാശ്രയ ഫീസ് വര്‍ധന: പരിയാരം മെഡിക്കല്‍ കോളേജിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ
backup
October 04 2016 | 06:10 AM
തളിപ്പറമ്പ്: സ്വാശ്രയ മെഡിക്കല്‍ സീറ്റ് വിഷയത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ധര്‍ണ. ഫീസ് ഒരു ലക്ഷംരൂപ വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചും നിരാഹര സമരം നടത്തുന്ന മൂന്നു എം.എല്‍.എമാരുടെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ധര്‍ണ.
കണ്ണൂര്‍-കാസര്‍ഗോഡ് പാര്‍ലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിയാരം മെഡിക്കല്‍ കോളജിനു മുമ്പില്‍ ധര്‍ണ. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും, കെ.പി.സി.സി-ഡി.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കും. സുരക്ഷയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിനുമുന്നില്‍ വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."