HOME
DETAILS

സാക്ഷരതാ പ്രവര്‍ത്തകന്‍ കെ.വി ഗോപിനാഥന്‍ നിര്യാതനായി

  
backup
October 04 2016 | 08:10 AM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d

പരിയാരം (കണ്ണൂര്‍): പ്രമുഖ സാക്ഷരതാ പ്രവര്‍ത്തകന്‍ പരിയാരം സെന്‍ട്രലിലെ കെ.വി ഗോപിനാഥന്‍ (56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പരിയാരം സമുദായ ശ്മശാനത്തില്‍. സാക്ഷരതാ പ്രവര്‍ത്തകനുള്ള ദേശീയ പുരസ്‌കാരം മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം ഒട്ടേറെ തവണ നേടിയിട്ടുണ്ട്. പിതാവ്: കെ.കെ കൃഷ്ണന്‍ നായര്‍. മാതാവ്: കെ.വി മീനാക്ഷിയമ്മ. ഭാര്യ: പ്രസന്ന (ആരോഗ്യവകുപ്പ്). മക്കള്‍: അനഘ, അഭിജിത്ത്. സഹോദരങ്ങള്‍: ശോഭ, ഇന്ദിര, ശാന്തകുമാര്‍ (ഫോട്ടോഗ്രഫര്‍), ദിലീഷ് കുമാര്‍ (ഫോട്ടോഗ്രഫര്‍, എ.കെ.പി.എ സംസ്ഥാനകമ്മിറ്റി അംഗം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."