ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കും; പാറക്കല്‍ അബ്ദുല്ല
ദോഹ: കുറ്റ്യാടിയിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കുമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. പറഞ്ഞു. കോഴിക്കോട് ജില്ലാ കെ.എം.സി.സി. നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സിക്കാരന് ജനങ്ങളുടെ പ്രശ്‌നമറിയുമോയെന്ന് ചോദിച്ചാണ് എതിരാളികള്‍ പ്രചാരണം നടത്തിയത്. അതിന് വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി നല്‍കി. കെ.എം.സി.സിയുടെ പ്രവര്‍ത്തനത്തിലൂടെ ലഭിച്ചതാണ് എല്ലാ നേട്ടവുമെന്നതില്‍ അഭിമാനിക്കുന്നതായി എം.എല്‍.എ. പറഞ്ഞു. വികസനത്തിനും മാറ്റത്തിനും വേണ്ടിയാണ് യു.ഡി.എഫ് വോട്ട് ചോദിച്ചത്. ആ മുദ്രാവാക്യത്തെ എല്‍.ഡി.എഫ്.കളിയാക്കുകയായിരുന്നു. പ്രചരണത്തിനിടയില്‍ ഒരു അമ്മ അവരുടെ കിണറ്റില്‍ നിന്ന് കോരിയെടുത്ത ഒരു ഗ്ലാസ്സ് വെള്ളം നിര്‍ബന്ധപൂര്‍വ്വം കുടിപ്പിച്ചകാര്യം പാറക്കല്‍ അനുസ്മരിച്ചു. വര്‍ഷങ്ങള്‍ മുമ്പ് കെ.എം.സി.സി. കുഴിച്ചുകൊടുത്ത കിണറായിരുന്നു അതെന്ന കാര്യം അറിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. അങ്ങനെയുള്ള അനേകം അമ്മമാരുടെ പിന്തുണയാണ് കുറ്റ്യാടിയില്‍ മാറ്റത്തിന് കാരണമായത്.
നാലുമാസത്തെ പിണറായി ഭരണം കേരളത്തെ മലീമസമാക്കിയെന്ന് സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം.എ.റസാഖ് മാസ്റ്റര്‍ പ്രസ്താവിച്ചു. കൊലപാതകികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന സര്‍ക്കാരാണിത്. വെള്ളൂരില്‍ സി.പി.എം. അക്രമം നടത്തിയപ്പോള്‍ സമാധാന ദൂതുമായി നിറഞ്ഞുനിന്ന പാറക്കല്‍ അബ്ദുള്ളയെ കള്ളക്കേസ്സ് എടുത്ത് ജയിലിലടക്കാന്‍ പോലുമുള്ള ശ്രമങ്ങളുണ്ടായി. ഭരണം വന്നപ്പോള്‍ പാര്‍ട്ടി കോടതി ശിക്ഷ നടപ്പാക്കി. സ്വാഭാവികമായ ഏറ്റുമുട്ടലില്‍ ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും യു.ഡി.എഫ്.നേതാക്കളും മന്തിമാരും തയ്യാറായി. ജില്ലയില്‍ നിന്നു രണ്ട് മന്ത്രിമാര്‍ കേബിനറ്റിലുണ്ടായിട്ടും ഒരാള്‍ പോലും അസ്ലമിന്റ വീടു സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്ന് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. സ്വാശ്രയ സമരത്തില്‍ പിണറായിയുടെ ദാര്‍ഷ്ട്യമാണ് വെളിവായത്. പ്രതിപക്ഷത്തെ അവഹേളിക്കുന്ന നിലപാടിന് ബഹുജന പ്രക്ഷോഭത്തിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹമീദ് വാണിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി.പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍, ജനറല്‍ സെക്രട്ടരി അബ്ദുന്നാസര്‍ നാച്ചി, മുന്‍ പ്രസിഡണ്ട് പി.കെ.അബ്ദുള്ള, ഉപദേശക സമിതി അംഗങ്ങളായ എം.പി.ഷാഫി ഹാജി, സൈനുല്‍ ആബിദീന്‍, മസ്‌ക്കത്ത് കെ.എം.സി.സി.നേതാവ് സി.കെ.വി.യൂസുഫ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.മുസ്ലിം ലീഗ് നേതാക്കളായ അടിയോട്ടില്‍ അഹമദ്, നി അമത്തുള്ള കോട്ടക്കല്‍, എം.വി.എ.ബക്കര്‍ , സി.വി.ഖാലിദ്, റഹീം പാക്കഞ്ഞി, മൂസ്സ കുറുങ്ങോട്ട്, ബേക്കല്‍ സാലി, പോക്കര്‍ കക്കാട്, മുഹമ്മദലി, സലീം നാല കത്ത്, ജാഫര്‍ തയ്യില്‍, ഫൈസല്‍ അരോമ സംബന്ധിച്ചു.
ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം വൈസ് പ്രസിഡണ്ട് മിജിയാസ് മുക്കം പാറക്കലിന് സമ്മാനിച്ചു. മുന്‍ സംസ്ഥാന ട്രഷറര്‍ തായമ്പത്ത് കുഞ്ഞാലി, വിവിധ മണ്ഡലം കമ്മിറ്റികള്‍ക്ക് വേണ്ടിയും കുറ്റ്യാടി മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് വേണ്ടിയും പ്രതിനിധികള്‍ ഹാരമണിയിച്ചു.
ജില്ലാ ഭാരവാഹികളായ മമ്മു കെട്ടുങ്ങല്‍, എം.എ അബ്ദുല്ല, കെ.കെ. ബഷീര്‍, ഒ.കെ.മുനീര്‍, അഫ്‌സല്‍ വടകര എന്നിവര്‍ നേതൃത്വം നല്‍കി. പി.വി.മുഹമ്മദ് മൌലവി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടരി അബ്ദുല്‍ അസീസ് നരിക്കുനി സ്വാഗതവും ട്രഷറര്‍ സി.പി.ഷാനവാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."