HOME
DETAILS

കടുവ കിണറില്‍ വീണെന്ന് അഭ്യൂഹം, കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല

  
backup
October 04 2016 | 18:10 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85


സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഫയര്‍ റസ്‌ക്യു സ്റ്റേഷനു സമീപം സ്വകാര്യവ്യക്തിയുടെ കണിറില്‍ കടുവ അകപ്പെട്ടെന്ന് അഭ്യൂഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കമുകിന്‍ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത് പരിശോധിച്ച് തിരികെ വരികയായിരുന്ന തോട്ടമുടമയാണ് കടുവ കിണില്‍ വീണതായി ആദ്യം സംശയം പ്രകടിപ്പിച്ചത്. കിണറില്‍ മാലിന്യങ്ങള്‍ വീഴാതിരിക്കാന്‍ കെട്ടിയ നെറ്റ് കീറി കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടതോടെയാണ് ഉടമസ്ഥന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ നെറ്റില്‍ സമീപത്തെ കമുക് തോട്ടത്തില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകളോട് സമാനമായ പാടുകളും. കൂടാതെ കിണറില്‍ ഇറക്കിയിരിക്കുന്ന സിമന്റ് റിങിലെ വക്കില്‍ നഖം കൊണ്ട പാടുകളും കണ്ടെത്തി. ഇതോടെ കടുവ കിണറില്‍ വീണെന്ന് ഉറപ്പായി. പിന്നെ സമയം കളഞ്ഞില്ല സമീപത്തെ ഫയര്‍ റസ്‌ക്യു സ്റ്റേഷനില്‍ വിവരം അറിയിച്ചു. ജീവനക്കാര്‍ സ്ഥലത്തെത്തി കിണറില്‍ പാതാള കരണ്ടികൊണ്ട് പരിശോധിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറാണ്. അതിനാല്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ പറഞ്ഞ് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ പോയി. വീട്ടുകാരന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ വനംവകുപ്പ് ജീവനക്കാര്‍ കിണിറിലെ വെള്ളം വറ്റിക്കുന്ന വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തി. കിണറില്‍ കടുവ ചാടിയെന്നും കിണര്‍ വറ്റിക്കുന്നു എന്നകാര്യം ഇതോടൊപ്പം ടൗണിലും കാട്ടുതീപോലെ പടര്‍ന്നു. ഇതോടെ ജനം സംഭവസ്ഥലത്തേക്ക് ഒഴുകി. കിണറും പരിസരവും പരിശോധിച്ച വനംവകുപ്പ് കടുവ കിണറില്‍ വീണിട്ടില്ലെന്നു പറഞ്ഞെിരുന്നെങ്കിലും അത്ര വിശ്വസിച്ചില്ല. കിണറിലെ വെള്ളം വലിയ മോട്ടോര്‍ എത്തിച്ച് അഞ്ച് മണിയോടെ വറ്റിച്ചു തീര്‍ത്തിട്ടും ഒന്നും കണ്ടെത്തിയില്ല. ജനം നിരാശയായി മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  8 days ago
No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  8 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  9 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  9 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  9 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  9 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  9 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  9 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  9 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  9 days ago