HOME
DETAILS
MAL
ജര്‍മനിയില്‍ നാലാം വട്ടവും ബയേണ്‍
backup
May 09 2016 | 05:05 AM
മ്യൂണിക്ക്: തുടര്‍ച്ചയായി നാലാം സീസണിലും ജര്‍മന്‍ ബുണ്ടസ് ലീഗ കിരീടം ബയേണ്‍ മ്യൂണിക്കിന്. ഒരു മത്സരം അവശേഷിക്കെയാണ് 85 പോയിന്റുകളുമായി ബയേണ്‍ ചാംപ്യന്‍ പട്ടം ഉറപ്പിച്ചത്. സീസണിലെ 33ാം മത്സരത്തില്‍ ഇംഗോള്സ്റ്റഡിനെതിരേ അവരുടെ മണ്ണില്‍ പോരിനിറങ്ങിയ ബയേണ്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചാണ് 26ാം തവണയും ബുണ്ടസ് ലീഗ കിരീടത്തില്‍ മുത്തമിടുന്നത്.
രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ട് 33ാം പോരാട്ടത്തില്‍ ഫ്രാങ്ക്ഫര്ടിനോടു പരാജയപ്പെട്ടതോടെ ബയേണിനു കാര്യങ്ങള്‍ എളുപ്പമായി. 33 മത്സരങ്ങളില്‍ 27 വിജയങ്ങളും നാലു സമനിലകളും രണ്ടു തോല്‍വികളുമാണ് ബയേണ്‍ നേരിട്ടത്. കിരീട വിജയം ചാംപ്യന്‍സ് ലീഗ് സെമിയിലെ അപ്രതീക്ഷിത പുറത്താകലിന്റെ ക്ഷീണം മാറ്റാനും ബാവേറിയന്‍സിനെ തുണയ്ക്കും.
ഇംഗ്ലോള്സ്റ്റഡിനെതിരേ 15, 32 മിനുട്ടുകളില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്കി നേടിയ ഗോളുകളാണ് ബയേണിനു വിജയമുറപ്പിച്ചത്. ഇംഗോള്സ്റ്റഡിന്റെ ആശ്വാസ ഗോള്‍ ഹാര്‍ട്മന്‍ 42 മിനുട്ടില്‍ നേടി.
മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ കിരീട പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഫ്രാങ്ക്ഫര്‍ട് 1-0ത്തിനു അവരെ അട്ടിമറിച്ചു. വോള്‍വ്സ്ബര്‍ഗ് 1-0ത്തിനു ഹാംബര്ഗറെയും മോണ്ചെന്ഗ്ലെഡ്ബാച് 2-1നു ബയര്‍ ലെവര്‍കൂസനെയും വീഴ്ത്തി. ഷാല്‍ക്കെ, വെര്‍ഡര്‍ ബ്രമന് ടീമുകള്‍ക്ക് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."